മുന്‍ കേന്ദ്രമന്ത്രി കൂടിയായ തന്നെ തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് പി ചിദംബരം സുപ്രിം കോടതിയില്‍. ചിദംബരത്തിന് 74 വയസ്സായി, ആരോഗ്യ നില മോശമാണ്, അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് അയക്കരുത്- പി ചിദംബരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തന്നെ വീട്ടു തടങ്കലില്‍ വെക്കാനോ ജാമ്യം നല്‍കാനോ തയ്യാറാവണം. ജയിലിലേക്ക് അയച്ചാല്‍ തന്റെ ഹര്‍ജി കൊണ്ട് ഗുണമില്ലാതാകുമെന്നും പി ചിദംബരം ആവശ്യപ്പെട്ടു.
ഈ ആവശ്യം കണക്കിലെടുത്ത സുപ്രിംകോടതി തല്‍ക്കാലം അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് അയക്കേണ്ട എന്ന് വ്യക്തമാക്കി.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യത്തിനായി പി ചിദംബരത്തിന് വിചാരണകോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി പറഞ്ഞു. ജാമ്യം വിചാരണകോടതി നിഷേധിച്ചാല്‍ മൂന്ന് ദിവസം കൂടി അദ്ദേഹത്തെ സിബിഐ കസ്റ്റഡിയില്‍ വെക്കണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.
Discussion about this post