ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മില്‍ നോട്ടുമഴ കണ്ട് അമ്പരന്ന് ഇടപാടുകാരന്. രാവിലെ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന് കണ്ടത് 500 രൂപയുടെ നോട്ടുകള്‍ കൗണ്ടറിലാകെ ചിതറിക്കിടക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്‍വലിക്കാന്‍ ചെന്നപ്പോഴാണ് എടിഎം മെഷിനു ചുറ്റും 500 രൂപ നോട്ടുകള്‍ കണ്ടത്.
റെനീഷ് പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതരെ വിളിച്ചുവരുത്തി തുക കൈമാറി. 20,000 രൂപയുണ്ടായിരുന്നു. തൊട്ടു മുന്‍പു പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്റേതാവും തുകയെന്നാണ് അനുമാനം.
എടിഎമ്മുകളില്‍ നിന്നു പുറത്തേക്കു വരുന്ന നോട്ടുകള്‍ നിലത്തു ചിതറി വീഴുന്നത് ഇടപാടുകാരെ വലയ്ക്കുന്നുണ്ട്. പണം ലഭിക്കാന്‍ വൈകിയാല്‍ ഇടപാട് റദ്ദായെന്നു കരുതി തിരിച്ചുപോയശേഷം പണം വന്നുവീണാല്‍ അക്കാര്യം ശ്രദ്ധയില്‍പെടുകയുമില്ല. പുതുതായി സ്ഥാപിച്ച എടിഎമ്മുകളില്‍ പണം വന്നുവീഴാന്‍ പ്രത്യേക ട്രേ സംവിധാനമില്ല. പുറത്തേക്കു വരുന്ന നോട്ടുകള്‍ നേരെ നിലത്തേക്കു ചിതറി വീഴുകയാണു ചെയ്യുന്നത്. ഇടപാടുകാര്‍ പെറുക്കിയെടുക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായ പരാതികള്‍ മുന്‍പും ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
Discussion about this post