ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഐ.എസ്.ആർ.ഒയുടെ ഏറ്റവു വലിയ ദൗത്യമായ ചന്ദ്രയാൻ 2 ശനിയാഴ്ച പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നത് കാണാൻ കാത്തിരിക്കുന്നത് ദശലക്ഷകണക്കിന് ആളുകളാണ്. ഐ എസ് ആർ ഒ നിരവധി പ്ലാന്റ് ഫോമിലൂടെ തത്സമയ സംപ്രേഷണം നടത്തും. ബഹിരാകാശ ഏജൻസിയുടെ വെബ്സൈറ്റിലൂടെ ഇത് കാണാനാകും. ഐ എസ് ആർ ഒ ട്വിറ്ററിനെയും പൊതുജനങ്ങൾക്ക് ആശ്രയിക്കാം.
പ്രസ് ഇൻഫോർമേഷൻ ബ്യൂറോ യുട്യൂബ് പേജിലൂടെ ലാൻഡിങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും. നാഷണൽ ജിയോഗ്രാഫിക് ചാനലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഹോട്ട് സ്റ്റാറും തത്സമയ സംപ്രേക്ഷണം ഒരുക്കുന്നുണ്ട്.
978 കോടി രൂപയുടെ ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യവും , ദക്ഷിണ ധ്രുവം പര്യവേഷണം ചെയ്യുന്ന ആദ്യത്തെ രാജ്യവുമായി ഇന്ത്യമാറും. ശനിയാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് ലാൻഡിങ്ങ്.
Discussion about this post