വിക്രം ലാൻഡർ പൂർണ്ണമായും തകർന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിലും വിക്രം ലാൻഡർ പൂർണ്ണമായി തകർന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഓര്‍ബിറ്റുകള്‍ അയച്ച തെര്‍മല്‍ ഇമേജുകള്‍ വിലയിരുത്തിയാണ് ഐഎസ്ആര്‍ഒ ഈ നിഗമനത്തിലെത്തിയത്. ബംഗലൂരു ഐഎസ്ആര്‍ഒ കേന്ദ്രത്തിലെ ടെലിമെട്രിയിലെ ശാസ്ത്രജ്ഞര്‍ ആശയബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. . ഹാർഡ് ലാൻഡിങ് നടന്നത് മൂലം വിക്രം ലാൻഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല.
ബെഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത് .
Discussion about this post