കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം കൊറ്റങ്കര സ്വദേശി തജ്മലിനെയാണ് എക്സൈസ് വകുപ്പ് പിടികൂടിയത്.
കഞ്ചാവ് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം പിടിയിലായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊല്ലം മേവറത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.
ഓണം പ്രമാണിച്ച് എക്സൈസ് വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായാണ് തജ്മൽ പിടിയിലായത്. ആഢംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. അവിടെ നിന്ന് തിരുപ്പൂരിലെത്തിച്ചശേഷം, തുണിത്തരങ്ങള്‍ നിറച്ച ബാഗിനടിയില്‍ കഞ്ചാവ് വച്ച് ബസ് മാര്‍ഗം കൊല്ലത്തെത്തിക്കും. ഇരുപതിനായിരം രൂപ നല്കി വാങ്ങുന്ന ഒരു കിലോ കഞ്ചാവ്, അൻപത് ഗ്രാം വീതമുള്ള പൊതികളാക്കും. ഒരു പൊതി 3000 രൂപ വരെ ഈടാക്കിയാണ് വില്പന. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post