എറണാകുളം : കിഴക്കമ്പലത്ത് സിപിഐഎം പ്രവർത്തകരും ട്വന്റി ട്വന്റി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്ന് വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. വാക്കേറ്റത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
കിഴക്കമ്പലം മലയിടം തുരുത്തിയിൽ വച്ചാണ് സിപിഐഎം പ്രവർത്തകരും ട്വന്റി ട്വന്റി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. വോട്ടെടുപ്പ് നടക്കുന്ന ബൂത്തിൽ ഉണ്ടായ തർക്കം വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. ഉടൻതന്നെ മറ്റു പ്രവർത്തകർ ഇടപെട്ട് പ്രശ്നമുണ്ടാക്കിയവരെ സ്ഥലത്തുനിന്നും മാറ്റി. നാല് ട്വന്റി ട്വന്റി പ്രവർത്തകർക്കാണ് പരിക്കേറ്റിട്ടുള്ളത്.
Discussion about this post