കൊണ്ടൊട്ടിയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം.പതിനാലുകാരന്റെ വാക്കു കേട്ടാണ് യുവാക്കളെ 40 ഒാളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.സഫറുള്ള, റഹ്മത്തുല്ല എന്നിവരാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.തന്നെ തട്ടിക്കൊണ്ടു പോയവര്‍ ഇവരെന്ന് കുട്ടി പറഞ്ഞതിന് പിന്നാലെയാണ് നാട്ടുകാര്‍ ഇവരെ ആക്രമിച്ചത്.കുട്ടി നുണ പറഞ്ഞതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി.പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമെന്ന് പേടിച്ചാണ് നുണ പറഞ്ഞതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് സഹായിക്കാന്‍ വന്നവരെയും മര്‍ദ്ദിച്ചു.രക്തം ഛര്‍ദ്ദിച്ചിട്ടും അടി നിര്‍ത്തിയില്ലെന്ന് യുവാക്കള്‍ പറഞ്ഞു.എന്തിനെന്നറിയാതെ അടികൊണ്ടെന്നും യുവാക്കള്‍ പറഞ്ഞു.ഇരുവരും തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.
Discussion about this post