കാവി വസ്ത്രം ധരിക്കുന്നവർ ബലാത്സംഗം ചെയ്യുന്നുവെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്. ‘ ക്ഷേത്രങ്ങളിൽ പോലും ബലാത്സംഗം നടക്കുന്നു’. ‘ഇതാണോ മതമെന്നും’ സിങ്ങ് ചോദിച്ചു. ഭോപ്പാലിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിഗ് വിജയ് സിങ്ങ്.
പാക് ചാരസംഘടനയായ ഐഎസ്ഐയിൽ നിന്നും ബിജെപിയും ബജ്രംഗ് ദളും പണം വാങ്ങുന്നതായുളള ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. സന്യാസി സമൂഹത്തെ പരോക്ഷമായി സൂചിപ്പിച്ച് ദിഗ് വിജയ് സിങ് നടത്തിയ പരാമർശം വീണ്ടും വിവാദമാകുന്നത്.
‘ഇന്ന്, ആളുകള്‍ കാവി വസ്ത്രം ധരിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്യുന്നു.ക്ഷേത്രങ്ങളിൽ പോലും ബലാത്സംഗം നടക്കുന്നു. ഇതാണോ നമ്മുടെ മതം? നമ്മുടെ സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നവരോട് ദൈവം പോലും ക്ഷമിക്കില്ല’- ദിഗ് വിജയ് സിങ്ങ് പറഞ്ഞു.
Discussion about this post