പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഹൈന്ദവ വിരുദ്ധരാണെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.
സ്ഥാപനത്തിന്റെ നന്മയ്ക്കു വേണ്ടിയല്ല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം, നേരെ മറിച്ച് ഹൈന്ദവ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കലാണെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം. ഹിന്ദി ചലച്ചിത്രം പികെയുടെ സംവിധായകനായ രാജ് കുമാര്‍ ഹിരാനിയും ഇതേ നയമാണ് പിന്തുടരുന്നത് എന്നും ഹിന്ദുക്കളെ തെറ്റായ തരത്തില്‍ ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നപം ലേഖനം വിമര്‍ശിക്കുന്നു.
ചില നിക്ഷിപ്ത താത്പര്യങ്ങളുള്ള ഘടകങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഹൈന്ദവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തില്‍ നടക്കാന്‍ അനുവദിക്കുകയാണ് എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
Discussion about this post