പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്നു കണ്ടെത്തല്‍ ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. ഇതേ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി. നേരത്തേ സിനിമയുടെ സംവിധായകനടക്കം അണിയറ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
മാറ്റങ്ങള്‍ വരുത്തി സെന്‍ഡസര്‍ ബോര്‍ഡിനു ഡിവിഡി സമര്‍പ്പിച്ചയാളുടെ കൈവശം ഹാര്‍ഡ് ഡിസ്‌ക് ഉണ്ടായിരുന്നു എന്നും ഇത് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകര്‍ത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമയുടെ പകര്‍പ്പ് പുറത്തുപോയത്.
Discussion about this post