കുൽഗാം: കശ്മീരിൽ ഭൂഗർഭജല സംരക്ഷണത്തിന് വൻ പദ്ധതികളുമായി സർക്കാർ. ശുദ്ധജല സംരക്ഷണവും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടി കുൽഗാമിൽ 18000 മഴക്കുഴികളും 850 മഴക്കൊയ്ത്ത് ടാങ്കുകളും സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി തയ്യാറായിക്കഴിഞ്ഞതായി ജില്ലാ വികസന കമ്മീഷണർ അറിയിച്ചു.
സംയോജിത ജലസരക്ഷണ വിനിയോഗ പദ്ധതിയുടെ ഭാഗമായാണ് ഇവ നടപ്പിലാക്കാൻ പോകുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള വികസന ഓഫീസർ ഷൗക്കത്ത് ഇജാസ് ഭട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുവികളിലെയും മറ്റ് ജലാശയങ്ങളിലെയും ജല സംരക്ഷണത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കും. ചെക്ക് ഡാമുകളുടെയും ജല സംഭരണികളുടെയും സംരക്ഷണവും അറ്റകുറ്റ പണികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ഭൂഗർഭ ജലത്തിന്റെ സംരക്ഷണത്തിനും ബുദ്ധിപരമായ വിനിയോഗത്തിനും ഊന്നൽ നൽകുന്ന പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കും. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പദ്ധതികളിൽ ജമ്മു കശ്മീരിന് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post