ബംഗാളിലെ രണ്ട് വനിതാ എംപിമാരുടെ നൃത്ത വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എംപിമാരായ നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി എന്നിവർ ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടാടിയ നൃത്തമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
എംപിമാര്‍ക്കൊപ്പം ബംഗാളി സിനിമാതാരം ശുഭശ്രീ ഗാംഗുലിയും നൃത്തത്തിലുണ്ട്.
ശക്തിയുടെ പ്രതീകമാണ് ബംഗാളിൽ മാ ദുർഗ. ബംഗാളില്‍ അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. ഈ വിശ്വാസത്തോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാരുടെ നൃത്തം. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
രാഷ്ട്രീയത്തിലിറങ്ങും മുമ്പ് നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും അഭിനേത്രികളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ബസീര്‍ഹട്ടില്‍ നിന്ന് മൂന്നരലക്ഷം വോട്ടുകള്‍ക്കാണ് നുസ്രത്ത് ജഹാന് ജയിച്ചത്. ജാദവ് പൂരില്‍ നിന്നാണ് തൃണമൂല്‍ ടിക്കറ്റില്‍ മിമി ചക്രവര്‍ത്തി ലോക്സഭയിലെത്തിയത്.
Discussion about this post