മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കും. തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ചിദംബരത്തെ സന്ദര്‍ശിക്കുക
സെപ്തംബര്‍ 5 മുതല്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്.പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്മോഹന് സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തുന്നത്.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന്
വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
Discussion about this post