വിവാദ പ്രാംസംഗികൻ സാക്കിർ നായിക്കിനെതിരെ ഇന്ത്യ കുരുക്ക് മുറുക്കുന്നു. പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കുനുളള സാധ്യതകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതു സംബന്ധിച്ച് മുംബൈ ഹൈക്കോടതിയിൽ അപേക്ഷ നൽകി.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം രാജ്യം വിടുന്നവർക്കായുളള ഇക്കണോമിക്‌സ് ഒഫൻഡേഴ്‌സ് നിയമം അനുസരിച്ച് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാനാണ് നീക്കം.
ഈ നിയമത്തിലുടെ പ്രഖ്യാപിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടാം. രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് സക്കീർ നായിക്ക് അഭിഭാഷകൻ വഴി നൽകിയ അപേക്ഷ കോടതി തളളിയിരുന്നു. മുംബൈ കോടതി ജാമ്യമില്ലാ വാറണ്ട്് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post