ഇന്ത്യയിലെ ജൂതരേയും ഇസ്രായേൽ പൗരന്മാരെയും ആക്രമിക്കാൻ ഐഎസ് പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ജൂതരുടെ ആഘോഷദിവസങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതി. ജൂതവിഭാഗങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശമുള്ളതായും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള ജൂത പുതുവർഷാഘോഷം, ഒക്ടോബർ എട്ട്, ഒമ്പത് ദിവസങ്ങളിലെ വിശുദ്ധ ദിനാചരണം, ഒക്ടോബർ 13നും 22നും ഇടയിലെ ആഘോഷ ദിവസങ്ങൾ എന്നിവയിലാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
ഇസ്രായേൽ എംബസി, ജൂത ആരാധനാലയമായ സിനഗോഗുകൾ, ജൂത സ്കൂളുകൾ, ഇസ്രായേൽ പൗരന്മാർ സ്ഥിരമായെത്തുന്ന റെസ്റ്ററന്‍റുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഭീകരാക്രമണ സാധ്യതയുള്ളത്.
Discussion about this post