പാലാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിനെയും കേരളാ കോൺഗ്രസ്സ് നേതാവ് ജോസ് കെ മാണിയെയും പരിഹസിച്ച് പി സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
‘അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്’ എന്ന് ഷോൺ ഫേസ്ബുക്കിൽ പറയുന്നു.
‘മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണമെന്നും’ ഷോൺ കുറ്റപ്പെടുത്തുന്നു.
‘ഇനിയെങ്കിലും നന്നാവാൻ നോക്കൂ‘ എന്ന ഉപദേശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പ്രതീകാത്മകമായി കാമ്പില്ലാത്ത ഒരു കൈതച്ചക്കയുടെ ചിത്രവും ഷോൺ ജോർജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ജോസ് കെ മാണിയെ പരിഹസിച്ചു കൊണ്ടും സഹതപിച്ചു കൊണ്ടും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/shonegeorgeofficial/photos/a.712944998794611/2442337489188678/?type=3&theater
കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അപ്രതീക്ഷിത വിജയം നേടുകയായിരുന്നു. 2016ൽ 4703 വോട്ടുകൾക്ക് കെ എം മാണി ജയിച്ച മണ്ഡലത്തിലായിരുന്നു ഇത്തവണ മാണി സി കാപ്പന്റെ വിജയം.
യുഡിഎഫിലെ പടലപ്പിണക്കങ്ങളും കേരളാ കോൺഗ്രസ്സിലെ മൂപ്പിളമ തർക്കത്തിലെ പി ജെ ജോസഫിന്റെ നിലപാടും താരതമ്യേന ദുർബലനായ സ്ഥാനാർത്ഥിയുമാണ് പാലായിലെ യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Discussion about this post