അഗര്‍ത്തല: ഉപതിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ബാധര്‍ഘട്ട് നിയമസഭ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് ഗണ്യമായ തോതില്‍ വോട്ട് കുറഞ്ഞത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. ത്രിപുരയില്‍ തങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ് അന്ന അവകാശപ്പെടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എണ്ണായിരം വോട്ടാണ് ഇത്തവണ കുറഞ്ഞത്. ബി.ജെ.പി.യ്ക്ക് പിന്നില്‍ രണ്ടാമതുള്ള സിപിഎമ്മിന് ഇത്തവണ ഭൂരിപക്ഷം കുറക്കാനായില്ലെന്നതും നാണക്കേടായി.
ബി.ജെ.പി. സ്ഥാനാര്‍ഥിയായ മിമി മജൂംദര്‍ 5276 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ബി.ജെ.പിക്ക് ആകെ ലഭിച്ച വോട്ടുകള്‍ 20487. രണ്ടാമത് എത്തിയ സി.പി.എം. സ്ഥാനാര്‍ഥി ബുള്‍തി ബിശ്വാസ് 15211 വോട്ടുകള്‍ നേടി. കഴിഞ്ഞതവണ സി.പി.എമ്മിന് 23113 വോട്ടുകള്‍ ലഭിച്ചിരുന്നു. ബി.ജെ.പിക്ക് 28561 വോട്ടുകളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. ബി.ജെ.പി. എം.എല്‍.എയായിരുന്ന ദിലീപ് സര്‍ക്കാരിന്റെ മരണത്തെത്തുടര്‍ന്നാണ് ബാധര്‍ഘട്ട് നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Discussion about this post