തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ അഡ്വക്കേറ്റ് എസ് സുരേഷും കോന്നിയിൽ കെ സുരേന്ദ്രനും അരൂരിൽ അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബുവും എറണാകുളത്ത് സി ജി രാജഗോപാലും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും സ്ഥാനാർത്ഥികളാകും. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും അഡ്വക്കേറ്റ് എസ് സുരേഷിനെ തീരുമാനിക്കുകയായിരുന്നു. തീരുമാനം കുമ്മനത്തിന്റെ പിന്തുണയോടെയാണ്.
Discussion about this post