അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിയുടെ ഭാര്യയ്ക്ക് പാർട്ടി നൽകുന്ന പെൻഷൻ തുക രാജ്യസഭയിലെ ഏറ്റവും ആവശ്യക്കാരായ ജീവനക്കാർക്കായി നൽകണമെന്ന് അഭ്യർത്ഥനയുമായി സംഗീത ജെയ്റ്റ്ലി. ഇതു സംബന്ധിച്ച് അരുൺ ജെയ്റ്റിലിയുട ഭാര്യ രാജ്യസഭ ചെയർമാൻ എം വെങ്കയ്യനായിഡുവിനും, പ്രധാനമന്ത്രിയ്ക്കും കത്തെഴുതി.
‘അരുൺ രണ്ടു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച പാർലമെന്റിലെ ഏറ്റവും ആവശ്യക്കാരായ ജീവനക്കാർക്ക് മുൻ എംപിയുടെ ഭാര്യയെന്ന നിലയിൽ തനിക്ക് തരുന്ന പാർട്ടിയുടെ പെൻഷൻ തുക നൽകണം.ബഹുമാനപ്പെട്ട പാർലമെന്റിനോട് ഞാൻ വീനിതമായി അഭ്യർത്ഥിക്കുന്നു. എനിക്ക് ഉറപ്പുണ്ട് അരുണും ഇത് ആഗ്രഹിക്കുന്നു’ സംഗീത ജെയ്റ്റ്ലി കുറിച്ചു.
അരുൺ എല്ലായ്പ്പോഴും ഒരു മനുഷ്യസ്നേഹിയായിരുന്നു.അദ്ദേഹത്തിന്റെ മഹത്വം അഗാധമായിരുന്നു. നിയമരംഗത്തോ രാഷ്ട്രീയത്തിലോ ജെയ്റ്റ്ലിയ്ക്ക് നേടാൻ കഴിഞ്ഞ ഏതൊരു വിജയവും സഹപ്രവർത്തകരുടെ പിന്തുണ കൊണ്ടാണ്. എല്ലാവരെയും സഹായിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നുവെന്നും കത്തിൽ സംഗീത ജെയ്റ്റ്ലി കുറിച്ചു.കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിയ്ക്ക് നൽകിയിട്ടുണ്ട്.മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റലി ഓഗസ്റ്റ് 24 ന് എയിംസിൽ വച്ചാണ് അന്തരിച്ചത്. കേന്ദ്രമന്ത്രിയാകുന്നതിന് മുൻപ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും അരുൺ ജെയ്റ്റ്ലി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post