തുടര്‍ച്ചയായ മോശം ഫോമിനെത്തുടര്‍ന്ന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കി. വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത് വൃദ്ധിമാന്‍ സാഹയെയാണ്.
32 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള സാഹ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെയാണ് ടെസ്റ്റ് മത്സരം കളിച്ചത്. കേപ്ടൗണിലെ ആ മത്സരത്തിനു ശേഷം സാഹയ്ക്കു പരിക്കേറ്റിരുന്നു.പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സാഹ മൈസൂരുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഈ ഒഴിവിലാണ് പന്ത് ടീമിലെത്തുന്നത്. അതിനുശേഷം 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പന്തിന് ഒരിക്കലും ഫോം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
Discussion about this post