ഡൽഹി-കത്ര സ്റ്റേഷനുകൾക്കിടയിൽ സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു. അടുത്ത പത്ത് വർഷത്തിനുളളിൽ വികസിത ജമ്മു കശ്മീർ ഇന്ത്യ കാണുമെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യൻ നിർമ്മിതമായ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയതതിൽ ഞാൻ അഭിമാനിക്കുന്നു.സേവനം, വേഗത,മാനദണ്ഡം എന്നിവ മുൻ നിർത്തി ലക്ഷ്യം കൈവരിക്കുന്നതിനാണ് റെയിൽവെ പ്രവർത്തിക്കുന്നതെന്ന് അമിത്ഷാ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് ജമ്മു കശ്മീരന്റെ വികസിപ്പിക്കുന്നതിന് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. അടുത്ത 10 വർഷത്തിനുളളിൽ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളിലൊന്നായി കശ്മീർ മാറുമെന്നും അമിത് ഷാ പറഞ്ഞു. വന്ദേ ഭാരത്് എക്സ്പ്രസ് സർവ്വീസ് ആരംഭിക്കുന്നതോടെ ഈ മേഖലയിൽ വിനോദസഞ്ചാര സാധ്യത വർധിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ഡൽഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ സർവ്വീസ് ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഐആർസിടിസി വഴി ബുക്കിംഗ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയിൽവെ അറിയിച്ചു.
Discussion about this post