തിരുവനന്തപുരം: തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസിന് ഇത്തവണയും 100 സീറ്റ് പോലും ജയിക്കാൻ കഴിഞ്ഞില്ലെന്ന് ജിതിന്‍ കെ ജേക്കബ് . കോൺഗ്രസ് അടുത്ത 5 വർഷവും ഭരണത്തിലും ഇല്ല. എന്നിട്ടാണ് രാഹുലിന്റെ വിജയം, സോണിയയുടെ വിജയം, പ്രിയങ്കയുടെ വിജയം എന്നെല്ലാം പറഞ്ഞ് ആഘോഷിക്കുന്നത് എന്നും ജിതിന്‍ കെ ജേക്കബ് പരിഹസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ സീറ്റുകൾ 240.
കോൺഗ്രസിന് കിട്ടിയ സീറ്റുകൾ 99..!
NDA സഖ്യം ഏത്ര സീറ്റിൽ ജയിച്ചു..?
293 സീറ്റ്
കോൺഗ്രസ് നേതൃത്വം നൽകുന്ന 26 പാർട്ടികൾ ചേർന്ന ഇണ്ടി മുന്നണി എത്ര സീറ്റിൽ വിജയിച്ചു..?
233 സീറ്റ്.
എത്ര സീറ്റ് വേണം ഇന്ത്യ ഭരിക്കാൻ..?
272 സീറ്റ്.
അത് ഏത് മുന്നണിക്കാണ് ഉള്ളത്..?
ബിജെപി നേതൃത്വം നൽകുന്ന NDA ക്ക്..!
അപ്പോൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ്..? ബിജെപി നേതൃത്വം നൽകുന്ന NDA തന്നെ.
ഇന്ത്യ ഇനിയും ആര് ഭരിക്കും..?
ബിജെപി നേതൃത്വം നൽകുന്ന NDA സഖ്യം.
അതായത് ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് 240 സീറ്റും, ഘടക കക്ഷികളെ കൂടെ കൂട്ടി ഇന്ത്യ ഭരിക്കാൻ വേണ്ട ഭൂരിപക്ഷം ആയ 272 ഉം കടന്ന് 293 സീറ്റും നേടി.
രണ്ട് നിയമസഭ തിരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് വന്നു. ആന്ധ്രയും, ഒഡിഷയും അത് രണ്ടും വിജയിച്ചത് ബിജെപി ആണെന്നും ഓർക്കണം.
കോൺഗ്രസ് നേടിയത് 21.46% വോട്ടാണ്, ബിജെപിയുടെ വോട്ട് ഷെയർ 36.76% ഉം..!
തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസിന് ഇത്തവണയും 100 സീറ്റ് പോലും ജയിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് അടുത്ത 5 വർഷവും ഭരണത്തിലും ഇല്ല. എന്നിട്ടാണ് രാഹുലിന്റെ വിജയം, സോണിയയുടെ വിജയം, പ്രിയങ്കയുടെ വിജയം എന്ന് പറഞ്ഞ് ആഘോഷം..
ഇനി തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം ഉണ്ടോ എന്ന് ചോദിച്ചാൽ
ഒട്ടും ഇല്ല.
കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടി, വോട്ട് ശതമാനം 17 ന് അടുത്ത് ഉണ്ട് എന്നത് സന്തോഷം നൽകുന്നു എങ്കിലും, രാജ്യമാണ് വലുത് ബാക്കി എല്ലാം രണ്ടാമത് എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലം വളരെ ഞെട്ടിച്ചു കളഞ്ഞു.
ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ ഒരു 10 കൊല്ലം പുറകോട്ട് പോയി എന്ന് പറയേണ്ടി വരും. ഏക കക്ഷി ഭരണം കൊണ്ട് ഇന്ത്യ കഴിഞ്ഞ 10 കൊല്ലം നേടിയെടുത്തത് എല്ലാം ഒറ്റയടിക്ക് ഇല്ലാതാകും.
പുതിയ ബിജെപി സർക്കാർ സഖ്യകക്ഷി സർക്കാർ ആയിരിക്കും. ഭരണം നിലനിർത്താൻ വേണ്ടി പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കേണ്ടി വന്നേക്കാം. പാർലമെന്റിൽ ബില്ലുകൾ പോലും പാസ്സാക്കാൻ ബുദ്ധിമുട്ടും.
രാജ്യത്തിന്റെ നയപരമായ കാര്യങ്ങൾക്ക് പോലും പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിക്കേണ്ടി വരും.
അതിനേക്കാൾ ഒക്കെ ഉപരി 2027 ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകുക എന്ന സ്വപ്നത്തിന് തിരിച്ചടി ആകും. കൂട്ടുകക്ഷി ഭരണം ഉള്ള രാജ്യങ്ങളിൽ വിദേശ നിക്ഷേപം വരുന്നത് സ്വാഭാവികം ആയും കുറയും. ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് തകർച്ച തന്നെ നോക്കുക.
ഇതൊക്കെ പറയുമ്പോഴും തിരഞ്ഞെടുപ്പ് തന്ത്രത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചേ മതിയാകൂ. അവർ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചാരണങ്ങൾ ഭരണത്തിൽ എറിയാൽ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തത് ആണെന്ന് അവർക്ക് തന്നെ അറിയാം. എന്നിട്ടും ഏത് വിധേനയും കുറെ സീറ്റുകൾ കിട്ടാൻ കുറെ വാഗ്ദാനങ്ങൾ തട്ടിവിട്ടു.
ഉദാഹരണത്തിന് എല്ലാ സ്ത്രീകൾക്കും 1 ലക്ഷം രൂപ വെച്ച് ബാങ്ക് അക്കൗണ്ടിൽ കൊടുക്കും എന്ന വാഗ്ദാനം. ഒരിക്കലും അത് പ്രാവർത്തികം ആകില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അത് സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ.
ഭരണം ഇല്ലാത്തത് കൊണ്ടും, ഭരണം കിട്ടില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും എന്ത് വാഗ്ദാനവും കൊടുക്കാമല്ലോ…! അത് പക്ഷെ ഇവിടെ വിജയിച്ചു.
കൂട്ടുകക്ഷി സർക്കാർ ഇന്ത്യയെ വളരെയധികം പിന്നോട്ടടിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഉള്ള ഭൂരിപക്ഷം കിട്ടാതിരുന്നത് ബിജെപിയുടെ പരാജയമാണ്.
രാഷ്ട്രീയം ഒരു യുദ്ധമാണ്, അതിൽ ധർമത്തിനും, നീതിക്കും, സത്യസന്ധതയ്ക്കും അപ്പുറം, ഏത് വിധേനയും ജയിക്കുക, ഭരണം പിടിക്കുക എന്നതാണ് പ്രധാനം. ഇത്തവണത്തെ ആ യുദ്ധത്തിൽ തന്ത്രങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ കോൺഗ്രസിന് മേൽക്കൈ കിട്ടി എങ്കിലും അവസാന വിജയം ബിജെപിക്ക് ഒപ്പം തന്നെയാണ്.
രത്നച്ചുരുക്കം ഇതാണ് കഴിഞ്ഞ 10 കൊല്ലം ഭരിച്ചത് പോലെ ഇനിയും ബിജെപി തന്നെ ഇന്ത്യ ഭരിക്കും.
Discussion about this post