ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് പോലിസ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയിലാണ് കേസ്. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറാണ് ആലപ്പുഴ എസ്.പിക്ക് പരാതി നല്‍കിയത്
കഴിഞ്ഞ മാസം 27 ാം തിയതി രാത്രി 11 മണിക്ക് അരൂര്‍-എഴുപുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയെന്ന ്പരാതിയില്‍ പറയുന്നു.തെരഞ്ഞെടുപ്പ് കാലത്ത് ചട്ടം ലംഘിച്ച് റോഡ് നിര്‍മാണം നടത്തുന്നുവെന്ന് ആരോപിച്ചാണ് 50 ഓളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഷാനിമോള്‍ ഉസ്മാന് എത്തി റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയത്.എന്നാല്‍ നിര്‍മാണപ്രവര്‍ത്തികള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ആലപ്പുഴ എസ്.പിക്ക് നല്കിയ പരാതി നല്കിയ പരാതിയില്‍ പറയു്നനു. പരാതി എസ്.പി പിന്നീട് അരൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. കൃത്യനിര്‍വണം തടസ്സപ്പെടുത്തിയടക്കമുള്ള ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തില്‍ അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത് യു.ഡിഎഫ് കേന്ദ്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Discussion about this post