ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേൽ യുദ്ധവിമാനം ഫ്രാൻസിന്റെ കൈവശമുള്ള റാഫേലിനേക്കാൾ മികച്ചതാണെന്നാണ് റിപ്പോർട്ട്.ടെക്നോളജിയുടെ കാര്യത്തിൽ ഏറ്റവും മികച്ച രീതിയിലാണ് റാഫേലിന്റെ നിര്മ്മാണം. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിക്കുന്നതോടെ ലോകത്തെ ഏറ്റവും മികച്ച റാഫേൽ പോർവിമാനം ഇന്ത്യയുടേതാകും.
ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റാഫേലിന്റെ ഇന്ത്യൻ പതിപ്പ് നിർമിച്ചിരിക്കുന്നത്. അസ്ത്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ എത്തുന്നത്.പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റാഫേൽ വാങ്ങിയത്. അതും ലോകത്തിലെ മികച്ച റാഫേലും.
വിജയദശമി ദിനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് ആയുധ പൂജ നടത്തിയാണ് റാഫേൽ ഏറ്റു വാങ്ങിയത്. റാഫേലിന്റെ നിർമാതാക്കളായ ഡാസോ ഏവിയേഷന്റെ ഫ്രാൻസിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിലാണ് രാജ്നാഥ് ആദ്യ വിമാനം ഏറ്റുവാങ്ങിയത്. ഇതുൾപ്പെടെ 4 റഫാൽ വിമാനങ്ങൾ അടുത്ത മേയിൽ ഇന്ത്യയിലെത്തും. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. 2022നകം മുഴുവൻ വിമാനങ്ങളുമെത്തും.
Discussion about this post