കൂടത്തായി കൂട്ടക്കൊലപാതക പരമ്പര പാക്കിസ്ഥാനിലെ മാധ്യമങ്ങളിലും വാർത്ത.ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയൽ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ ഇതുവരെ പുറത്തുവന്ന കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
അതേസമയം കൂടത്തായ് കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജ്യോത്സ്യന് ഒളിവില്‍. മരിച്ച റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ് പൂജിച്ച് നല്‍കിയത് ഈ ജ്യോത്സ്യനാണ്.
ജോളിയുടെ ജന്മനാടായ കട്ടപ്പന സ്വദേശിയാണ് ഇയാള്‍. റോയിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ജ്യോത്സ്യന്റെ വിലാസമെഴുതിയ കാര്‍ഡ് കണ്ടെത്തിയിരുന്നു. തകിടിലൂടെ വിഷം അകത്ത് ചെല്ലാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.കേസ് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പിയെയും ആറ് സിഐമാരെയും ആണ് സംഘത്തിൽ ഉൾപ്പെടുത്തിയത്.
Discussion about this post