ന്യൂഡില്‍സും മുട്ടയും കഴിക്കുന്നതിനെക്കുറിച്ച് തര്‍ക്കിച്ച യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ജഹനാബാദിലെ സര്‍ത്വ ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരനാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവാവ് തട്ടുകട നടത്തി വരികയായിരുന്നു. ദസറ മേളയില്‍ നടക്കുന്നതിനിടെ ഇയാളുടെ തട്ടുകടയിലെത്തിയ 12 അംഗ സംഘം അമിതമായി നൂഡില്‍സും മുട്ടയും കഴിക്കുന്നത് സംബന്ധിച്ച് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
തര്‍ക്കം നടന്നതിന്റെ അടുത്ത ദിവസം സംഘം ചേര്‍ന്നെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദൗത്പുര്‍ ജില്ലയില്‍ നിന്നെത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post