കറവപശുവിനെ മോഷ്ടിച്ച് കൊണ്ടു പോയി അറുത്ത പ്രതിയെ പോലീസ് പിടികൂടി. ചിറനെല്ലൂര്‍ വൈശ്യം വീട്ടില്‍ കുഞ്ഞിമോന്റെ മകന്‍ ഇബ്രാഹിം (37) ആണ് അറസ്റ്റില്‍ ആയത്. പശുവിനെ മോഷ്ടിച്ച പ്രതി ചിറനെല്ലൂര്‍ പാടത്ത് വച്ച് അറുത്ത് ഇറച്ചി കടയില്‍ കൊണ്ടുപോയി അറക്കുകയായിരുന്നു. പോലീസ് ഇറച്ചികടള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാനായത്.
പഴുന്നാന കരിമ്പനക്കല്‍ മനോജിന്റെ വീട്ടില്‍ നിന്നുമാണ് പശുവിനെ മോഷ്ടിച്ചത്. മൂന്ന് പശുക്കളും അവയുടെ കുട്ടികളുമാണ് തൊഴുത്തില്‍ ഉണ്ടായിരുന്നത്. കറക്കാനായി മനോജ് തൊഴുത്തിലെത്തിയപ്പോഴാണ് ഇതിലെ കറവയുള്ള ഒരു പശുവിനെ കാണാനില്ലെന്ന് അറിഞ്ഞത്. കയറഴിഞ്ഞു പോയതാകും എന്ന് കരുതി മണിക്കൂറുകളോളം അന്വേഷിച്ചെങ്കിലും പശുവിനെ കണ്ടെത്തിയില്ല. എന്നാല്‍ ഉച്ചയോടെ പഴുന്നാനയില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ അകലെ പാടത്ത് പശുവിന്റെ അകിടും രക്ത കറയും ചാണക മടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.
രണ്ടുമാസം മുന്‍പ് പ്രസവിച്ച ഈ പശുവിനെ അടുത്തിടെയാണ് മനോജ് വാങ്ങിയത്. പശുക്കളെകൊണ്ടുള്ള ആദായം മാത്രമാണ് മനോജിന് വരുമാനം. പശുവിനെ നഷ്ടപ്പെട്ടതോടെ ഈ കുടുംബം തീര്‍ത്തും ദുരിതത്തിലായി.
Discussion about this post