ഇന്ത്യയിലെ ഓഹരിവിപണിയിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയിന്റ് നേട്ടത്തിൽ 38634 ലിലും, നിഫ്റ്റ് 37 പോയിന്റ് ഉയർന്ന് 11465 ലുമാണ് വ്യാപാരം നടത്തുന്നത്.
ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും, 415 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, വാഹനം ,ബാങ്ക് ,ലോഹം, ഫാർമ ,ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്്.
ബിപിസിഎൽ. ഗ്രാസിം, വിപ്രോ, യെസ് ബാങ്ക് റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്,കോൾ ഇന്ത്യ, ഒഎൻജിസി, എച്ച് സ എൽ ടെക്, ടാറ്റമോട്ടേഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
Discussion about this post