കോഴിക്കോട്:ഇടതു പക്ഷത്തിന് ശക്തമായ പരാജയ ഭീതി നിലനിൽക്കുന്ന വടകരയിൽ, യു ഡി എഫ് അനുകൂല ബൂത്തുകളി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടെടുപ്പ് വൈകിച്ചതായി ആരോപണം. വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകാനൊരുങ്ങുകയാണ് യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫ് ആക്ഷേപം.
അതേസമയം കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.
നേരത്തെ തന്നെ ഇടത് അനുകൂല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കുമെന്ന് സംശയം ഉയർന്നിരുന്നു. യു ഡി എഫ് ബൂത്തുകളിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചുവെന്നും, അതിനാൽ തന്നെ വോട്ട് ചെയ്യാൻ വലിയ ലൈനുകൾ കണ്ട പലരും വോട്ട് ചെയ്യാതെ തിരിച്ചു പോകുന്ന സാഹചര്യം ഉണ്ടായി എന്നുമാണ് കരുതപ്പെടുന്നത്.
ഇത്തരത്തിൽ പല ബൂത്തുകളിലും നടന്നുവെന്ന് കെ കെ രമ ഉൾപ്പെടെയുള്ളവർ പരാതി പറഞ്ഞിരുന്നു.
Discussion about this post