ഡല്‍ഹി:ശശി തരൂര്‍ എംപിയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പരസ്യ ശാസന. പാര്‍ലമെന്റ്ിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ഭിന്നത പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.
പാര്‍ട്ടിയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വന്നതില്‍ സോണിയ അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതില്‍ ശശി തരൂര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത് പുറത്ത് വന്നതാണ് സോണിയയെ ചൊടിപ്പിച്ചത്. “നിങ്ങള്‍ എല്ലായ്പോഴും ഇങ്ങനെ ചെയ്യുന്നു, ഇത് നിങ്ങള്‍ക്ക് ശീലമായിട്ടുണ്ട് ” സോണിയ തരൂരിനോട് പറഞ്ഞു. കോണ്‍ഗ്രസ് എം പിമാരുടെ യോഗത്തില്‍ വെച്ചാണ് സോണിയ തരൂരിനോട് കയര്‍ത്തത്. മറ്റ് എം പിമാര്‍ അന്തം വിട്ടു നില്‍ക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇടപെട്ട് രംഗം തണുപ്പിച്ചു.
Discussion about this post