നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയിലെത്തുന്ന ദമ്പതികളെ മന്ത്രി സി രവീന്ദ്രനാഥ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും.
തുടര്‍ന്ന് മട്ടാഞ്ചേരിയിലെത്തുന്ന രാജാവും സംഘവും ഡച്ച് പാലസും കൂവപ്പാടത്ത് ഡച്ച് കമ്പനിയും സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി വൈകിട്ട് 6.45ന് താജ് മലബാര്‍ ഹോട്ടലില്‍ കൂടികാഴ്ച നടത്തും.പ്രളയാനന്തര പുനര്‍ നിര്‍മാണവും തുറമുഖ വികസനവും ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വെള്ളിയാഴ്ച 10.15ന് കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകും. ഹൗസ് ബോട്ട് യാത്ര കഴിഞ്ഞ് 12.45 ന് കൊച്ചിയില്‍ തിരിച്ചെത്തി മാധ്യമങ്ങളെ കാണും. 7.30 ഓടെ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.
Discussion about this post