എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായി. പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തിയ ശേഷം മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം.
എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് അദാലത്ത് പുരോഗമിക്കുമ്പോഴും ഡോ. കെ ഷറഫുദീന്‍ സ്ഥലത്ത് തുടരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.സര്‍വകലാശാല അധികൃതരോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ആശയവിനിമയം നടത്തുന്നതാണ് ദൃശ്യങ്ങളിലുളളത്.
അദാലത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണമായിട്ടാണ് മന്ത്രി ജലീല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങില്‍ ആശംസ നടത്തിയ ശേഷം മടങ്ങിയെന്ന വിശദീകരണം നല്‍കിയിരുന്നത്.
Discussion about this post