തുലാവര്‍ഷം ശക്തി പ്രാപിച്ചതോടെ ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിള്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നു നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും വയനാട്ടിലും മാത്രമാണ് മുന്നറിപ്പുള്ളത്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ ഇന്ന് അന്പത്തിയഞ്ചു വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
Discussion about this post