ജമ്മുകശ്മീർ സംസ്ഥാനത്തെ സമാധാന ,വികസന പ്രക്രിയകൾക്ക് ദേഷം ചെയ്യുന്നത് ആരായാലും ജയിലിലടയ്ക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ നടന്ന ബിജെപി യുവജന കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു വരെ കശ്മീരിലെ ഏതാനം കുടുംബങ്ങൾക്കോ ,ഏതാനം നേതാക്കൾക്കോ വേണ്ടിയാണ് എല്ലാം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ലക്ഷ കണക്കിന് സാധാരണ കശ്മീരികൾക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്.
സ്വന്തം നേട്ടങ്ങൾക്കായി ജമ്മു കശ്മീരിലെ ജനങ്ങളെ കാലിത്തീറ്റയായി കാണരുതെന്ന് അവിടുത്തെ രാഷ്ട്രീയക്കാരോട് മാധവ് ആവശ്യപ്പെട്ടും. സമാധാനത്തിനും ഐക്യത്തിനും വേണ്ടി 200, 300 പേരെ വേണമെങ്കിലും ജയിലിൽ പാർപ്പിക്കേണ്ടതുണ്ടെങ്കിൽ ഞങ്ങൾ അത് ചെയ്യും.സമാധാനത്തെ ബാധിക്കാതെ നിങ്ങൾക്ക് രാഷ്ട്രീയ സേവനം ചെയ്യണമെന്നും മാധവ് കൂട്ടിച്ചേർത്തു.
Discussion about this post