ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 18 വര്‍ഷം മുന്‍പ് നല്‍കാനുണ്ടായിരുന്ന കടം വീട്ടി തമിഴ്നാട്. ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയില്‍ ഉണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ നഷ്ടപരിഹാരമായി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരുന്ന അലവന്‍സാണ് കുടിശ്ശിക സഹിതം 1.67 കോടി രൂപ അനുവദിച്ചത്.
2000 മുതല്‍ ഈ ഭൂമിക്ക് നല്‍കിയിരുന്ന നഷ്ടപരിഹാരം മുടങ്ങിയിരുന്നു. അതാണ് ഇപ്പോള്‍ വീടിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്ര അധികാരികള്‍ തമിഴ്നാട് സര്‍ക്കാരിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Discussion about this post