മഹാരാഷ്ട്രയിലും ഹരിയാനയിലും മത്സരിച്ചെങ്കിലും വോട്ടിന്റെ കാര്യത്തില്‍ നോട്ടയുടെ പിന്നിലായി ആംആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് നേടുന്നതിലും പരാജയപ്പെട്ടു.
ഹരിയാനയില്‍ 90ല്‍ 40 സീറ്റുകളിലും മഹാരാഷ്ട്രയില്‍ 288ല്‍ 24 സീറ്റിലുമാണ് ആംആദ്മി പാര്‍ട്ടി മത്സരിച്ചത്. ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്കും ആയിരം വോട്ട് പോലും നേടാനായില്ലആംആദ്മി പാര്‍ട്ടി ഹരിയാനയില്‍ നേടിയത് 0.48 ശതമാനം വോട്ടാണ്. ഇവിടെ നോട്ടയ്ക്ക് 0.53 ശതമാനം വോട്ട് നേടാനായി.
മഹാരാഷ്ട്രയില്‍ പാര്‍ട്ടി നേടിയത് 0.11 ശതമാനം വോട്ടാണ്. നോട്ട നേടിയതാവട്ടെ 1.37 ശതമാനം വോട്ടും.
Discussion about this post