പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രോഗ്രാം മാന്‍ കി ബാത്ത് അല്പസമയത്തിനകം. മാന്‍ കി ബാത്ത് വഴി പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേരും .
പരിപാടിയുടെ 58-ാം എപ്പിസോഡായിരിക്കും ഇത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയത്തിന് ശേഷമാണ് ഇന്നത്തെ എപ്പിസോഡ് എന്നതും ശ്രദ്ധേയമാണ്.
ആകാശവാണി, ദൂരദര്ശന് എന്നിവയുടെ മുഴുവന്‍ ശൃംഖലയിലും പ്രോഗ്രാം പ്രക്ഷേപണം ചെയ്യും. പിഎംഒ, ഐ ആന്‍ഡ് ബി മിനിസ്ട്രി, എഐആര്‍, ഡിഡി ന്യൂസ് എന്നിവയുടെ യൂട്യൂബ് ചാനലുകളിലും ഇത് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.
ഹിന്ദി പ്രക്ഷേപണം ചെയ്തയുടനെ പ്രോഗ്രാം ആകാശവാണിയില്‍ പ്രാദേശിക ഭാഷകളില്‍ പ്രക്ഷേപണം ചെയ്യും. പ്രാദേശിക ഭാഷാ പതിപ്പുകളും രാത്രി 8 മണിക്ക് ആവര്‍ത്തിക്കും.
പടക്കങ്ങളുടെ ഉപയോഗം മൂലമുണ്ടായ തീപിടുത്തമോ ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങളോ ഒഴിവാക്കാന്‍ സുരക്ഷിതമായ രീതിയില്‍ ദീപാവലി ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി തന്റെ അവസാന മാന്‍ കി ബാത്തില്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post