മുക്കത്ത് നിന്നും കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് വെച്ചാണ് സംഭവം. സംഘത്തെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ആക്രമണത്തിന് ഇരയായവര്‍ പറയുന്നത് ഇങ്ങനെയാണ്. മുക്കത്തുള്ള ചാരിറ്റി ട്രസ്റ്റിലെ അംഗങ്ങളാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. കൊടൈക്കനാലില്‍ ഒരു ഏകദിന വിനോദയാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് എത്തിയപ്പോള്‍ സംഘത്തിലെ ചില പ്രായമായവര്‍ മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രാത്രി 12 മണിയായിരുന്നു സമയം. അ സമയത്ത് അവിടെ കാറിലെത്തിയ ചില ആളുകള്‍ ഇവിടെ പള്ളിയുണ്ട്, ആളുകളെ സംസ്ക്കരിക്കുന്ന സ്ഥലമാണ് എന്ന് നിന്ന് മാറണം എന്നാവശ്യപ്പെട്ടു. ഇരുട്ടായതിനാല്‍ അവിടെ പള്ളിയുണ്ടോ എന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് വിനോദയാത്ര സംഘം വാഹനത്തില്‍ കയറി പുറപ്പെട്ടു. പിന്നീട് കാറിലും, ബെക്കിലും പിന്തുടര്‍ന്ന സംഘങ്ങള്‍ വാഹനം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മുപ്പതില്‍ പരം ആള്‍ക്കാരാണ് മര്‍ദ്ദിച്ചതെന്ന് വാഹനത്തിലുണ്ടായിരുന്ന വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന ആസാദ് പറഞ്ഞു. ഡ്രൈവറെ വണ്ടിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചുവെന്നും ഇവര്‍ പറയുന്നു. മാരകായുധങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. നാല് പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമീപത്ത് ഒരു മതപ്രഭാഷണം നടന്നിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലര്‍ വേഗം ജീവനും കൊണ്ട് രക്ഷപ്പെട്ടോളു എന്ന് പറഞ്ഞുവെന്നും അക്രമിക്കപ്പെട്ടവര്‍ പറയുന്നു. നാട്ടുകല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറയുന്നു.
https://www.facebook.com/News18Kerala/videos/962888330756903/?__xts__[0]=68.ARDJD52N8kwqPHNp1wFOcRdCIptjhivDJdRcHFangi08ohfyfjqoNvo_9UUP6Ef3DpxJkKsAPa-_hXWBZ1IDCI27Pzj_-520TGfbhxVynsTCPNG-WPgMHYV4sHaumgJa7d57x4BGKTfTdva0qNuaprmKQHPn4t_zSbD-O8wppeKYprj3jUzGTz-XHoOparSyCzO9gQaYNtyj5ITDWTvAb-sgiuxhKyWX2R2O_ffngrvOkSTZe85GP4GcaasJqQ8GQ6dflC-imaI_nShr2t2e86aM34g58RPTUDDAvDpMvSykYmPGi1dyrJYmwvgYHYmCFm7czQXbmLBdUVGNh_YWrWI7x0w5ARDgcrOPO8aCnlNyaHDEJ631G0KFfNRyNjzJPaFORIucwmzEG_z9AFbYL0LxCe2c3NO-gl6AIUiHa2VZzYSPYzCCSqP8z3QFDCkUx02DCSuw0kxuN5xaq1Dz-RG8eOk53izu3Gy7cKiCH4WG2lABwm7sBoH4aticQt8AKKs&__tn__=H-R
Discussion about this post