മഥുര : ട്രെയിനില്‍ നിന്ന് റെയില്‍വെ പൊലീസ് തള്ളിയിട്ട ദേശീയ ഫെന്‍സിങ് താരം ഹോഷിയാര്‍ സിങ് മരിച്ചു. സിങും റെയില്‍വെ പൊലീസും തമ്മിലുള്ള വാഗ്വാദത്തിനിടെയാണ് സംഭവം. മഥുരയില്‍ നിന്ന് കാസ്ഗഞ്ചിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
അമ്മയെയും ഭാര്യയെയും വനിതാ കമ്പാര്ട്ടുമെന്റിലാക്കിയ ശേഷം ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്നു സിങ്. എന്നാല്‍ ഭാര്യക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വനിതാ കമ്പാര്‍ട്ട്മെന്റിലെത്തിയ സിങിനോട് റെയ്ല്‍വെ പൊലീസ് 200 രൂപ പിഴ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.
സിങിനെ പൊലീസ് തള്ളിയിട്ടതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. റെ യി്ല്വെ പൊലീസിനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.എന്നാല്‍ സിങ് കാല് വഴുതി വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
2005ലെ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് സിങ്.
Discussion about this post