ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മാവാർഷികത്തോട് അനുബന്ധിച്ച് മോദി സർക്കാർ വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഗുജറാത്തിലെ കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിക്കും. ഏക്താ ദിവാസ് പരേഡിൽ പങ്കെടുക്കും.
കെവാഡിയയിലെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുമായി സംവദിക്കും. കേന്ദ്ര ദേശീയ ഐക്യ ദിനാചരണത്തിന്റെ ഭാഗമായി റൺ ഫോർ യൂണിറ്റി പരിപാടി ഡൽഹി ഉൾപ്പടെ മറ്റ് നഗരങ്ങളിലും നടക്കും. ഇന്ത്യയിലുടനീളമുളള പരിപാടികളിൽ രാഷ്ട്രീയ നേതാക്കളും, സിനിമ താരങ്ങളും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ റൺ ഫോർ യൂണിറ്റിയെ കുറിച്ച് പ്രതിപാദിച്ചിരുന്നു. രാജ്യത്തിന്റെ ഐക്യം, സമഗ്രത, സുരക്ഷ എന്നിവ എന്ത് വില കൊടുത്തും സംരക്ഷിക്കുന്നതിനുളള സന്ദേശം ഈ ദിവസം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനസ്സിനും ശരീരത്തിനും ആത്മാവിനും റൺ ഫോർ യൂണിറ്റി പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post