മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്. അദാലത്തുകളില്‍ ഭഗവാനെപ്പോലെ പ്രത്യക്ഷപ്പെടുന്നയാളാണ് മന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന് പരിഹസിച്ചു. ഒരു പൂ ചോദിച്ചാല്‍ ഒരു പൂങ്കാവനം തന്നെ നല്കുന്ന ആളാണ് മന്ത്രിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഒരു മാര്‍ക്ക് ചോദിച്ച വിദ്യാര്‍ത്ഥിക്ക് മന്ത്രി ഇടപെട്ട് അഞ്ചുമാര്‍ക്കാണ് നല്‍കിയതെന്നും സതീശന് പറഞ്ഞു.
മന്ത്രിക്ക് സര്‍വകലാശാല നടപടികളില്‍ ഇടപെടാന്‍ അധികാരമില്ല. സര്വകലാസാലകളില് ചാന്‍സലറുടെ അഭാവത്തില്‍ മാത്രമാണ് പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളത്. അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. മാര്‍ക്ക് ദാനത്തില്‍ മന്ത്രി നിയമവിരുദ്ധ ഇടപെടലാണ് നടത്തിയതെന്ന് ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post