ദ്വിദിന സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. ഉഭയ കക്ഷി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മെർക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ 20 ഓളം കരാറുകളിൽ ഒപ്പു വക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
്വ്യാഴാഴ്ച രാത്രി ഡൽഹിയിൽ എത്തിയ ആഞ്ചല മെർക്കലിനെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാജ്ഞലി അർപ്പിക്കും.
ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ ഇന്ത്യയിലെത്തി.ഞങ്ങളുടെ ബന്ധത്തിന്റെ തന്ത്രപരമായ ഘടനയെ സമ്പന്നമാക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
Discussion about this post