വീടിന്റെ ചുമരിൽ ചില ‘അടയാളങ്ങൾ’ വരച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ അങ്കമാലി എടക്കുന്നിലെ ഗ്രാമനിവാസികൾ ഭീതിയിൽ. കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി പുലർച്ചെ വൈദ്യുതി നിലക്കുമായിരുന്നു. കറുത്ത കരിപോലുള്ള വസ്തുക്കളാല്‍ വരച്ചിരിക്കുന്നതായാണ് പ്രാഥമിക നിഗമനം.മുന്‍പ് എറണാകുളം ജില്ലകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിച്ചുള്ള മോഷണശ്രമം ഒരു കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.
തിങ്കളാഴ്ച രാത്രി എടക്കുന്ന് ഒ.എൽ.പി.എച്ച്. സ്കൂളിന് സമീപമുള്ള ലക്ഷംവീട് കോളനി ഭാഗത്തെ ഒരു വീട്ടിൽ രാത്രി 12 മണിയോടെ കോളിങ് ബെൽ അടിക്കുകയും ഉടൻതന്നെ ആ പ്രദേശത്ത് വൈദ്യുതിബന്ധം പോകുകയും ചെയ്തു. വീട്ടുകാർ വാതിൽ തുറക്കാൻ വൈകിയപ്പോൾ ആരോ ഒരാൾ ബൈക്കിൽ പോവുകയും ചെയ്തു.തുടർന്ന് കറുകുറ്റി കെ.എസ്.ഇ.ബി. ഓഫീസിൽ വിളിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
മോഷ്ടാക്കളാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് പോലീസിന്റെ അനുമാനം. വരുംദിവസങ്ങളിൽ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കുമെന്നും അപരിചരെയോ അസ്വഭാവികമായോ എന്തെങ്കിലുമോ കണ്ടാൽ ഉടൻ പോലീസിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിവിധതരം കേസ്സുകളും മോഷണസംഭവങ്ങളും അങ്കമാലി പെരുമ്പാവൂര്‍ മേഖലകളില്‍ പരക്കെ നടന്നിട്ടുള്ളതിനാല്‍ പോലീസ് ജാഗ്രതയിലാണ്. കമ്പിളി, മറ്റ് സാധനങ്ങള്‍ വീടുകള്‍ കയറി വില്‍ക്കാനെത്തുന്നവരെ പ്രത്സാഹിപ്പിക്കരുതെന്നും ശ്രദ്ധിക്കണമെന്നും പോലീസ് സൂചന നല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.
Discussion about this post