വാളയാര്‍ വിഷയം കെപിഎംഎസ് സംസ്ഥാന പ്രസിഡണ്ട് പുന്നല ശ്രീകുമാര്‍ വഴി മുഖ്യമന്ത്രി രാഷ്ട്രീയമായി അടച്ചു കഴിഞ്ഞുവെന്ന് സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ പി.ആര്.
കേന്ദ്ര ബാലാവകാശക്കമ്മീഷനു മുമ്പില്‍ വരാതിരിക്കാന്‍ വാളയാറിലെ മാതാപിതാക്കളെ തിരുവനന്തപുരത്തെത്തിച്ച് പുന്നല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിച്ചു.ഇപ്പോഴും തിരുവനന്തപുരത്ത് അവര്‍ തങ്ങുന്നു.പോലീസ്, പ്രൊസിക്യൂഷന്, പാര്ട്ടിക്കാര് തുടങ്ങിയവര്‍ക്കെതിരെ മുഖ്യമന്ത്രു ചെറുവിരലനക്കിയിട്ടില്ല ഇതേവരെയെന്നും ജോണ്‍ ഡിറ്റൊ ചൂണ്ടിക്കാട്ടുന്നു.
ജിഷ കേസുപോലെ ഇതും തേഞ്ഞു മാഞ്ഞു പോകും. പ്രതികള്‍ പൂത്തുലഞ്ഞ് നില്ക്കും. പ്രതികരിച്ച,ബിജെപി, കോണ്‍ഗ്രസ്, തുടങ്ങിയ രാഷ്ട്രീയപ്പാര്ട്ടികളിലുള്ളവര് കുഴപ്പം കൂടാതെ അതു പോലെ തുടരും..
നിഷ്പ്പക്ഷമായി നിന്ന് സത്യം പറഞ്ഞ എന്നെപ്പോലുള്ളവര്‍ സിപിഎം കോപാഗ്നിയെ ഒറ്റയ്ക്ക് നേരിടണമെന്നും അദ്ദേഹം പറയുന്നു.
Discussion about this post