ജമ്മുകശ്മരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുളള ഭൂപടം പുറത്തു വിട്ടു. ജമ്മു കശ്മീരിന്റെ പുതിയ ഭൂപടം പുറത്തു വിട്ടു. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപ രേഖ അടയാളപ്പെടുത്തി ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സർക്കാർ പുറത്തുവിട്ടത്.
ഒക്ടോബർ 31 അർധരാത്രി മുതൽ ജമ്മു കശ്മീർ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശളായി നിലവിൽ വന്നു. ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. ആർ കെ മാത്തൂർ ആണ് ലഡാക്കിലെ ലഫ്റ്റനന്റെ ഗവർണ്ണർ. ലഡാക്കിന്റെ ആദ്യ ഗവർണ്ണർ കൂടിയാണ് ഇദ്ദേഹം.ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കശ്മീരിന്റെ ലഫ്.ഗവർണ്ണർ.
Discussion about this post