ഡൽഹി തീസ് ഹസാരി കോടതിയിലെ പൊലീസ് സംഘർഷത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ അഭിഭാഷകർ നാളെ കോടതി ബഹിഷ്കരിക്കും. പൊലീസ് നടപടി ഏക പക്ഷീയമെന്ന് ആരോപിച്ചാണ് ബഹിഷ്ക്കരണം. ഇന്നലെ കോടതി വളപ്പിൽ ഉണ്ടായ വെടിവെപ്പിൽ അഭിഭാഷകന് പരുക്കേറ്റിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് ഡൽഹി തിസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ എത്തിച്ചത്. അഭിഭാഷകർ 3 മൂന്ന് പൊലീസ് വാഹനം തകർക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. ഇതിനിടയിൽ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് അഭിഭാഷകന് പരുക്കേറ്റത്.
ഇതിൽ പ്രതിഷേധിച്ചാണ് നാളെ ഡൽഹിയിലെ അഭിഭാഷകർ കോടതി ബഹിഷ്കരിക്കുക. പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post