മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമല്ല, അവര്‍ മാവോയിസ്റ്റുകള്‍ തന്നെ എന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലിസ് പുറത്ത് വിടുമെന്ന് സൂചന. ഇവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കാന്‍ ശക്തമായ സമര്‍ദ്ദമാണ് സര്‍ക്കാരിന് മേലുള്ളത്. യുഎപിഎ പിന്‍വലിക്കണോ എന്നത് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറയുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇവര്‍ മാവോയിസ്റ്റുകള്‍ എന്ന് പോലിസ് പറയുന്നുണ്ടല്ലോ എന്നാണ് കോടതിയുടെ ചോദ്യം. യുഎപിഎ പിന്‍വലിക്കാതെയാണ് പോലിസ് കോടതിയില്‍ നിലപാട് സ്വീകരിക്കുന്നതും.
അറസ്റ്റിലായവരെ വിദ്യാര്‍ത്ഥികളെന്നും, കുട്ടികളെന്നും വിശേഷിപ്പിച്ചുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പോലിസ് പറയുന്നതൊന്നും കേള്‍ക്കാതെ യുഎപിഎ ചുമത്തിയതും അറസ്റ്റ് ചെയ്തതതും തെറ്റെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍. അറസ്റ്റിനെ എതിര്‍ത്ത് പ്രമുഖ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ മാവോയിസം സിന്ദാബാദ് എന്ന് അറസ്റ്റ് ചെയ്യുന്നതിനിടെ താഹ വിളിക്കുന്നതിന്റെ വീഡിയൊ പുറത്ത് വന്നിരുന്നു. പോലിസ് ചിത്രീകരിച്ച വീഡിയൊ ആണ് അറസ്റ്റിനെ എതിര്‍ക്കുന്നവര്‍ക്ക് തിരിച്ചടിയായത്. വളരെ ആവേശത്തോടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതാണ് വീഡിയൊവില്‍ ഉള്ളത്. ഇതോടെ കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തി വിളിപ്പിച്ചതാണെന്ന താഹയുടെയും സഹോദരന്റേയും വാക്കുകളാണ് ശരി എന്ന മട്ടിലാണ് ചില മാധ്യമപ്രവര്‍ത്തകരുടെ ന്യായീകരണം. പോലിസ് കള്ളക്കേസെടുക്കുമെന്ന് പറഞ്ഞാല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കാന്‍ സിപിഎം നേതാക്കളായ പ്രതികള്‍ തയ്യാറാവുന്നതിലെ പൊരുത്തക്കേട് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പോലിസ് ബലമായി വിളിപ്പിക്കുമ്പോള്‍ പോലും ഇത്ര ആവേശമോ എന്നതാണ് ചിലരുടെ ചോദ്യം. വീഡിയൊ കണ്ടവരാരും ന്യായീകരണ തൊഴിലാളികളെ വിശ്വസിക്കില്ലെന്നും എതിര് പക്ഷം പറയുന്നു.
ഇതിനിടെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പോലിസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. പ്രതികളുടെ ലാപ് ടോപ് പരിശോധനയില്‍ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പോലിസ് നടത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത് പിന്‍വലിക്കില്ല എന്ന നിലപാടിലേക്ക് പോലിസ് എത്തിയതെന്നാണ് വിവരം. അറസ്റ്റിനെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി രംഗത്തെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് സൂചന.
നിര്‍ണായക തെളിവുകള്‍ പുറത്ത് വരുന്നതോടെ പല ന്യായീകരണ തൊഴിലാളികള്‍ക്കും പോസ്റ്റ് പിന്‍വലിച്ച് രക്ഷപ്പെടേണ്ടി വരുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചില നിഷ്പിത താല്പര്യങ്ങള്ക്ക് വച്ചാണ് മാധ്യമപ്രവര്‍ത്തകരും മറ്റും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പല പ്രമുഖ ചാനലുകളും അറസ്റ്റ് ചെയ്തവരെ നിരപരാധികളായ കുട്ടികള്‍ എന്ന നിലയില്‍ നിസാരവത്ക്കരിച്ചാണ് ചിത്രീകരിക്കുന്നത്. ഇതിന് പിന്നില്‍ വേറെ ചില അജണ്ടകളുണ്ടെന്നാണ് വിലയിരുത്തല്‍. യുഎപിഎ ചുമത്തുന്നത് പുനപരിശോധിക്കുമെന്ന സര്‍ക്കാര്‍ സൂചനകള്‍ക്കെതിരെ ഇതിനകം വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
Discussion about this post