ഇന്ത്യയിലെ ജൂതന്മാരേയും ഇസ്രയേലി സമുദായങ്ങളേയും ലക്ഷ്യംവച്ച് അല്‍ഖ്വയ്ദ, ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സന്ദേശങ്ങളും മറ്റ് തെളിവുകളും ആധാരമാക്കിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ജൂതന്‍മാര്‍ താമസിക്കുന്ന മേഖലയില്‍ കേരളാ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകള്‍ പരിശോധന നടത്തിയെന്നും സൂചനയുണ്ട്.
കൊച്ചിയിലെ ജൂത പള്ളികളായ ഫ്രീമാസണ്‍, സര്‍വോതമ മസോണിക്, കോഡര്‍ ഹാള്‍ എന്നിവയ്ക്കാണ് ജിഹാദികളുടെ ഭീഷണി. അല്‍ഖ്വയ്ദയും ഐഎസ് അനുകൂല ജിഹാദി സംഘടനകളും ചേര്‍ന്ന് ഇന്ത്യയിലെയ്‌ക്കെത്തുന്ന ഇസ്രയേലി വിനോദസഞ്ചാരികളെ തട്ടികൊണ്ടു പോകാന്‍ വരെ സാധ്യതയുണ്ട്.
കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നത്.
Discussion about this post