സൈനിക വിന്യാസത്തേക്കുറിച്ചുള്ള വിവരങ്ങൾ ഐഎസ്ഐ വനിതാ ഏജന്റിന് ചോർത്തി നൽകിയ രണ്ട് സൈനികരെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. രാജസ്ഥാനിലാണ് സംഭവം.പാക് ചാരസംഘടനയുടെ സവിശേഷ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്ക്കാണ് ഇവർ വിവരങ്ങൾ നൽകിയത്.
പൊഖ്റാനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ട് പേരെയാണ് ജോധ്പൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്റർനെറ്റ് ഫോൺ കോളിലൂടെ പാക് വനിത വിരിച്ച വലയിൽ സൈനികർ കുടുങ്ങുകയായിരുന്നുവെന്ന് രാജസ്ഥാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര പറഞ്ഞു
പഞ്ചാബി ഭാഷയിൽ സംസാരിച്ച യുവതിക്ക് ഇവർ വാട്സാപ്പിലൂടേയും ഫെയ്സ്ബുക്കിലൂടെയും വിവരങ്ങൾ കൈമാറുകയായിരുന്നു. രാജസ്ഥാനിലെ ആയുധ വിന്യാസവും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഇവർ നല്കിയെന്നാണ് കരുതുന്നത്.
ലാൻസ് നായിക് രവി വർമ, വിചിത്ര ബൊഹ്റ എന്നിവരാണ് സിബിഐയും ഇന്റലിജൻസ് ബ്യൂറോയും ഒന്നിച്ചു നടത്തിയ അന്വേഷണത്തിൽ ആണ്് പിടിയിലായത്.
Discussion about this post