എറണാകുളം: അവയവ മാഫിയാ സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയിൽ. തൃശൂർ സ്വദേശി സബിത്ത് ആണ് അറസ്റ്റിലായത്. നെടുമ്പാശേരി പോലീസ് ആണ് ഇയാളെ പിടികൂടിയത്.
സബിത്തിനെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട പ്രകാരമാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം
മലയാളികളെ വിദേശത്ത് കൊണ്ടുപോയി അവയവമാറ്റ ശസ്ത്രക്രിയ നടത്തി കുറഞ്ഞ വിലക്ക് അവയവം കൈക്കലാക്കുകയും വലിയ വിലക്ക് വിൽപ്പന നടത്തുകയും ചെയ്യുന്ന
അന്താരാഷ്ട്ര അവയവ മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സബിത്ത്.
ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ ആളുകൾക്ക് അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post